Thu. Apr 10th, 2025

യുഎഇ:

യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഷിബു, ബിനില്‍ എന്നിവരാണ് മരിച്ചത്. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു അബുദാബിയിലും,  ഇരിഞ്ഞാലക്കുട പുത്തന്‍ ചിറ സ്വദേശി വെള്ളൂര്‍ കുമ്പളത്ത് ബിനില്‍ ദുബായിയിലാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു ഷിബു. 31 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചു കഴിഞ്ഞ ഒരാഴ്ചയായി അജ്മാനില്‍ ചികിത്സയിലായിരുന്നു ബിനില്‍.

48 മണിക്കൂറിനിടെ 18 മലയാളികളാണ് ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 119 ആയി ഉയര്‍ന്നു.

 

By Binsha Das

Digital Journalist at Woke Malayalam