തിരുവനന്തപുരം:
ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കുള്ള ബെവ് ക്യൂ ആപ്പിന്റെ എസ്എംഎസ് അടക്കമുള്ള ടോക്കണ്‍ നിരക്കായ അമ്പത് പൈസ ബെവ്‌കോയ്ക്കാണെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആപ്പ് നിര്‍മാതാക്കള്‍ക്ക് ഓരോ ടോക്കണും 50 പെെസ കിട്ടുന്ന തരത്തില്‍ ബാറുടമകളുമായുള്ള കരാറിന്‍റെ രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു.
ബാറുകാരില്‍നിന്ന് ഓരോ ടോക്കണും ഈടാക്കുന്ന 50 പൈസ നേരത്തേ തന്നെ ബെവ്കോ ആപ്ലിക്കേഷന്‍ തയ്യാറാക്കിയ ഫെയര്‍ കോഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് നല്‍കും. ഈ തുകയാണ് പിന്നീട് ബാറുകാരില്‍ നിന്ന് ഈടാക്കുന്നതെന്നും ടെന്‍ഡര്‍ നല്‍കിയതില്‍ ദുരൂഹത ഏറുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം, ഫെയര്‍കോഡ് കമ്പനിയെ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.