Mon. Dec 23rd, 2024

കണ്ണൂർ:

കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച  ധര്‍മ്മടം സ്വദേശിയായ 61കാരി ആസിയയുടെ സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഇന്ന് നടക്കും.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഹൃദയസ്തംഭനമുണ്ടായാണ് ആസിയ  മരിക്കുന്നത്.  മരിച്ച ആസിയയുടെ ഭര്‍ത്താവ്, മക്കള്‍, ചെറുമകന്‍, മക്കളുടെ ഭാര്യമാര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

അതേസമയം, ഇന്നലെ മാത്രം സംസ്ഥാനത്ത് 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ,  കൊവിഡ് രോഗികളുടെ എണ്ണം കൂടിയാലും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം നിയന്ത്രിക്കാനായാൽ കേരളത്തിന് പിടിച്ചുനിൽക്കാനാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.  ആശുപത്രികൾക്ക് താങ്ങാനാകാത്ത വിധം രോഗികൾ എത്തുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.

By Arya MR