Mon. Dec 23rd, 2024
ഡൽഹി:

തുടർച്ചയായി അഞ്ചാം ദിവസവും ഇന്ത്യയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം ആറായിരത്തിന് മുകളിൽ തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 6,535 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു 1,45380 ആയി. 

24 മണിക്കൂറിൽ 146 പേർ കൂടി മരിച്ചതോടെ മരണസംഖ്യ നാലായിരത്തി 167 ആയി. അതേസമയം, നാലാംഘട്ട ലോക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ സ്ഥിതി വിലയിരുത്താൻ കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക് ഡൗൺ നീട്ടണമോയെന്ന കേന്ദ്ര തീരുമാനം വെള്ളിയാഴ്ചയോടെ അറിയാം.

By Arya MR