Sat. Jan 18th, 2025

മലപ്പുറം:

അരീക്കോട്​ വിവാഹത്തലേന്ന് മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ്​ രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷനല്‍ സെക്ഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതോടെയാണ്​ ​ഇയാളെ വെറുതെവിട്ടത്.

2018 മാര്‍ച്ചിലാണ് മകള്‍ ആതിരയെ അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജൻ കുത്തിക്കൊലപ്പെടുത്തിയത്. ദളിത്​ യുവാവിനെ വിവാഹം കഴിക്കുന്നതില്‍ രാജന്​ ഉണ്ടായിരുന്ന എതിര്‍പ്പാണ്​ ദുരഭിമാന കൊലയില്‍ എത്തിച്ചത്​.

ദലിത് യുവാവുമായുളള പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞു മാറണമെന്ന് മകള്‍ ആതിരയോട് പലവട്ടം രാജന്‍ ആവശ്യപ്പെട്ടിരുന്നു. മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണ് വിവാഹത്തിന് സമ്മതിച്ചത്. എന്നാല്‍, വിവാഹത്തലേന്ന്​ വൈകുന്നേരമുണ്ടായ വാക്കുതര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന രാജന്‍ മകളെ പിന്തുടര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ്​ അയല്‍വാസിയുടെ വീട്ടിലേക്കോടിയ ആതിര ആശുപത്രിയിലെത്തും മുമ്പേ മരണപ്പെട്ടിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam