കൊല്ലം:
അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച കേസിൽ ഭർത്താവും ഒന്നാം പ്രതിയുമായ സൂരജിനെയും കൂട്ടുപ്രതി സുരേഷിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. അന്വേഷണത്തിന്റെ ഭാഗമായി സൂരജിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് ഇന്ന് തെളിവെടുപ്പും നടത്തിയിരുന്നു.
പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് ജാർ കണ്ടെടുക്കുകയും അത് ഫോറൻസിക് വിദഗ്ധർക്ക് കൈമാറുകയും ചെയ്തു. ആള്‍ക്കൂട്ടത്തെ ഒഴിവാക്കുന്നതിനായി ആരെയും അറിയിക്കാതെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്. അടൂരില്‍ സൂരജിന്റെ വീട്ടിലും ഇനി തെളിവെടുപ്പ് നടത്തും.