Thu. Jan 23rd, 2025

തിരുവനന്തപുരം:

കാലടിയിലെ മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഭവം നാട്ടില്‍ നടക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും അത് അവര്‍ ഓര്‍ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റ് പൊളിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലക്ഷങ്ങള്‍ മുടക്കിയ സെറ്റാണ് ബജ്രംഗ് ദള്‍ പൊളിച്ചത്. സിനിമാ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് അവര്‍ പറയുന്നത്. ഏത് മതവികാരമാണ് വ്രണപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

അടുത്ത കാലത്തായി സിനിമാ രംഗത്ത് വര്‍ഗീയ വിദ്വേഷം അഴിച്ചുവിടുന്ന സംഭവങ്ങളുണ്ടാകുന്നുണ്ട്. ഒരു വിഭാഗം ആളുകളാണ് ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നത്. അത് ജനങ്ങളോ രാജ്യമോ അംഗീകരിച്ചിട്ടില്ല. അതിനെതിരെയുള്ള പൊതുവികാരമാണ് എപ്പോഴും ഉയര്‍ന്നുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam