Fri. Aug 8th, 2025
ന്യൂഡല്‍ഹി:

ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിൽ  തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അന്തരീക്ഷതാപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന്  ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് അറിയിച്ചതിനെ തുടർന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചു. പല ഭാഗങ്ങളിലും മിതമായ രീതിയിലും ചിലഭാഗങ്ങളില്‍ രൂക്ഷമായും ഉഷ്ണതരംഗസാധ്യയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. മെയ് 29 നും 30 നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റെഡ് അലെർട്ട്  പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങളിൽ പകല്‍ ഒരു മണിക്കും വൈകിട്ട് അഞ്ച് മണിക്കുമിടയില്‍ വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് കര്‍ശന നിര്‍ദേവും നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam