Tue. Dec 9th, 2025

യുഎസ്:

ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ  എണ്ണം മൂന്ന് ലക്ഷത്തി നാല്‍പ്പത്തി ആറായിരത്തി എഴുന്നൂറ്റി ഇരുപത്തി ഏഴായി. രോഗബാധിതരാകട്ടെ 55 ലക്ഷം പിന്നിട്ടു.  അമേരിക്കയിലാണ്​ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളു​ള്ളത്​. പതിനാറ് ലക്ഷത്തി എണ്‍പത്തി ആറായിരത്തി നാനൂറ്റി നാല്‍പ്പത്തി രണ്ട് പേര്‍ക്കാണ് ഇതുവരെ യുഎസ്സില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ ഒരു ലക്ഷത്തോട്​ അടുക്കുന്നു. അമേരിക്കക്ക്​ പുറമെ ബ്രസീലിലും റഷ്യയിലുമാണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്​. ബ്രസീലിൽ മൂന്നരലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 16,220 പേര്‍ക്ക് രോഗം ബാധിക്കുകയും  703 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം. യൂറോപ്പിൽ മരണനിരക്കും രോഗവ്യാപനതോതും കുറയുന്നത് ചെറിയ ആശ്വാസമാണ്.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam