Wed. Jan 22nd, 2025

ഡൽഹി:

 ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ നടന്ന സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട്  നടാഷ, ദേവഗംഗ എന്നീ രണ്ട് വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു.  ഫെബ്രുവരി 23, 24 തീയതികളിൽ നടന്ന സമരത്തിന്റെ പേരിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. നേരത്തെ ഡൽഹി കലാപത്തിന് കരണക്കാരെന്ന് ആരോപിച്ച് പൗരത്വ നിയമ പ്രതിഷേധികളായ മൂന്ന് ജാമിയ മിലിയ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് അറസ്റ്റിലായ മീരാൻ ഹൈദർ, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്കെതിരെ പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു.  വിദ്യാർത്ഥികളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മേധ പട്കർ, അരുണ റോയ് ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തക‌ർ രംഗത്തെത്തിയിരുന്നു.

By Arya MR