Wed. Jan 22nd, 2025
തിരുവനന്തപുരം:

ഒരു മാസത്തെ റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ ആവശ്യമായ എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ. ആഘോഷത്തിന്റെ പ്രധാന ചടങ്ങായ പെരുന്നാള്‍ നമസ്‌കാരം വീടുകളിലാകും ഇത്തവണ നടക്കുക.

പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസകൾ അറിയിച്ചു. മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

By Arya MR