Mon. Dec 23rd, 2024
കണ്ണൂർ:

തലയിൽ ചക്ക വീണ് പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ ആൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതും വിദേശത്ത് നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുമായോ സമ്പർക്കമില്ലാത്തതും ആശങ്കാജനകമാണെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു.

 നേരത്തെ സമാന രീതിയിൽ മറ്റ് രോഗങ്ങൾക്ക് പരിയാരത്ത് ചികിത്സ തേടിയ രണ്ട് പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ ഏഴ് ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ 62 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 275 പേരാണ് ചികിത്സയിലുള്ളത്. അഞ്ഞൂറ്റി പതിനഞ്ച് പേർ രോഗമുക്തി നേടി.

By Arya MR