Mon. Dec 23rd, 2024

ഡൽഹി:

രാജ്യത്തെ കൊവിഡ് രോഗബാധ കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് വരുന്ന രണ്ട് മാസത്തിൽ നീങ്ങുമെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഉയർന്ന ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്കും ആശുപത്രികൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞു.  ആശുപത്രികളിൽ വെന്റിലേറ്ററുകളുടെ എണ്ണം വർധിപ്പിക്കാനും പരമാവധി രോഗികൾക്ക് കിടക്കാനുള്ള  കിടക്കകൾ കണ്ടെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ മാത്രം രാജ്യത്ത് ആറായിരത്തി അറുന്നൂറ്റി അമ്പത്തി നാല്  പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഏറ്റവും ഉയർന്ന വർധനവാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കടന്നു. മരണനിരക്ക് മൂവായിരത്തി എണ്ണൂറ്റി അറുപത്തി ഏഴായി.

By Arya MR