Wed. Jan 22nd, 2025
ലഡാക്ക്:

ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ ഭീഷണി നേരിടാൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ.  ചൈനീസ് സൈനിക താവളത്തിന് 500 മീറ്റര്‍ വ്യത്യാസത്തിലാണ് ഇന്ത്യൻ സൈനികരും വിന്യസിച്ചിരിക്കുന്നത്.  

കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം കൂടുന്നത്. കഴിഞ്ഞ നാല് മാസത്തിനിടയിൽ 130 തവണയാണ് അതിർത്തി  ലംഘിച്ച്  ചൈനീസ് പട്ടാളം രണ്ട് കിലോമീറ്ററിലധികം ഇന്ത്യൻ മേഖലയിലേക്ക് കടന്ന് ടെന്റുകൾ കെട്ടി നിരീക്ഷണം ശക്തമാക്കിയത്.

By Arya MR