Wed. Nov 6th, 2024

കര്‍ണാടക:

കേരളത്തിൽ നിന്നുള്ളവര്‍ക്ക് കർണാടകത്തിൽ നിർബന്ധിത സർക്കാർ നിരീക്ഷണം ഇല്ല. ഇവര്‍ പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാല്‍ മതി. ക്വറാന്റീന്‍ സംബന്ധിച്ച്  കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശത്തിലാണ് ഇളവ്. രോഗവ്യാപനം കൂടുതലുള്ള  മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്നാട്, ഡല്‍ഹി, രാജസ്ഥാൻ, മധ്യപ്രദേശ്  എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നിര്‍ബന്ധമായും കര്‍ണാടകയില്‍ 7 ദിവസത്തെ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരോട് 14 ദിവസം ഹോം ക്വാറന്റീന്‍ ആവശ്യപ്പെടും.

By Binsha Das

Digital Journalist at Woke Malayalam