Fri. Nov 22nd, 2024

ബിഹാര്‍:

രാജ്യത്ത് രോഗവ്യാപനം കൂടുതലുള്ള ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ നിര്‍ബന്ധമായും സര്‍ക്കാര്‍ കേന്ദ്രത്തില്‍ ക്വാറന്‍റീനില്‍ പാര്‍പ്പിക്കണമെന്ന് ബിഹാര്‍ സര്‍ക്കാരിന്‍റെ നിര്‍ദേശം.

അഹമ്മദാബാദ്, സൂറത്ത്, മുംബൈ, പൂനെ, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ, കൊല്‍ക്കത്ത, ഗുരുഗ്രാം, ബംഗളൂരു എന്നീ നഗരങ്ങളില്‍നിന്ന് ബീഹാറിലേക്ക് വരുന്ന കുടിയേറ്റ തൊഴിലാളികളെ 14 ദിവസത്തേക്ക് പ്രാദേശിക ക്വാറന്റീന് കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. ഇതുസംബന്ധിച്ച്  ബിഹാര്‍ സര്‍ക്കാറിന്റെ ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറ്കകി.

രോഗലക്ഷണങ്ങളില്ലാത്ത കുടിയേറ്റ തൊഴിലാളികളെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വീട്ടിലേക്ക് പോകാന്‍ അനുവദിക്കും. തുടര്‍ന്ന് അവര്‍ 7 ദിസവം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം.

By Binsha Das

Digital Journalist at Woke Malayalam