Sun. Jan 19th, 2025
ഡൽഹി:

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 6,088 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,18,447 ആയി ഉയർന്നു.  രാജ്യത്ത് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് 24 മണിക്കൂറിനിടയില്‍ ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മാത്രം 25,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം രോഗബാധയെ തുടർന്ന് മരണപ്പെട്ടത് 148 പേരാണ്. ഇതോടെ രാജ്യത്തെ മരണനിരക്ക് 3,583 ആയി.

By Arya MR