Sun. Jan 19th, 2025
ഡൽഹി:

റിസർവ്വ് ബാങ്ക് റീപ്പോ നിരക്ക് 0.4 ശതമാനം കുറച്ചു. ഇതോടെ 4 ശതമാനമായി പുതിയ റിപ്പോ നിരക്ക്. കൊവിഡ് പ്രതിസന്ധിക്കിടെ ഇത് രണ്ടാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഒപ്പം വായ്പാ മൊറട്ടോറിയം മൂന്നുമാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു. മൊറൊട്ടോറിയം കാലയളവിലെ പലിശ അടക്കുന്നതിലും ഇളവ് നൽകിയിട്ടുണ്ട്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും 2020-21 സാമ്പത്തിക വർഷം വളർച്ചാ നിരക്ക് പൂജ്യത്തിൽ താഴെ ആകുമെന്നും റിസേർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസായ ഉത്പാദന മേഖലയിലും ഇടിവുണ്ടാകുമെന്നും  നാണയപെരുപ്പം 4 ശതമാനത്തിൽ താഴെ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Arya MR