Fri. Nov 22nd, 2024

യുഎഇ:

ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ യുഎഇ സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്തെ അതേ ടൈംടേബിളിലായിരിക്കും യുഎഇയിൽ പരീക്ഷ നടത്തുക. മെയ് 26 മുതല്‍ 30 വരെയാണ് യുഎഇയിലും എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തുക.

കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്താന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ മാത്രമെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്താവൂ. പരീക്ഷാ കേന്ദ്രങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കണമെന്നും യുഎഇ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍  സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ ശരീരോഷ്മാവ് അളക്കാനായി സ്‌കൂള്‍ കവാടത്തില്‍ തന്നെ സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശം ഉണ്ട്. പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നതിനായി മെഡിക്കല്‍ സ്റ്റാഫ് ഉണ്ടായിരിക്കും.

 

By Binsha Das

Digital Journalist at Woke Malayalam