Fri. Nov 22nd, 2024
കറാച്ചി:

99 യാത്രക്കാരും എട്ട് ജീവനക്കാരുമായി ലാഹോറിൽ നിന്ന് പുറപ്പെട്ട പാകിസ്ഥാൻ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് A 320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കൺട്രോൾ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതർക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയിലാണ് വിമാനം തകർന്ന് വീണത്. ഇന്‍റർസർവീസസ് പബ്ലിക് റിലേഷൻസും, സൈന്യത്തിന്‍റെ ക്വിക് ആക്ഷൻ ഫോഴ്സും, സിന്ധ് പാകിസ്ഥാൻ റേഞ്ചേഴ്സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിക്കുന്നുണ്ട്. വിമാനത്തിലെ എല്ലാ ജീവനക്കാർക്കും എമർജൻസി ലാൻഡിംഗിൽ എന്ത് വേണമെന്നതിൽ പരിശീലനം ലഭിച്ചവരാണെന്നും എല്ലാവരും സുരക്ഷിതരായി തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും പാക് ഇന്‍റർനാഷണൽ എയർലൈൻസ് വക്താവ് അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam