Wed. Dec 18th, 2024
തിരുവനന്തപുരം:

രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെയുള്ള അന്തർജില്ലാ യാത്രകൾക്ക് പോലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. എന്നാല്‍ കണ്ടെയ്ന്‍മെന്‍റ് സോണില്‍ പ്രവേശിക്കാന്‍ അനുമതി നൽകിയിട്ടില്ല. മെഡിക്കല്‍ ആവശ്യമുള്‍പ്പെടെ വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ രാത്രിയാത്രയ്ക്ക് അനുവാദം നൽകുവെന്നും രാത്രി ഏഴു മണിക്കും രാവിലെ ഏഴുമണിക്കും ഇടയ്ക്ക് ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമാണെന്നും ബെഹ്റ അറിയിച്ചു.

ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളിൽ ഒഴികെ ആളുകൾക്ക് സഞ്ചരിക്കാനും അനുമതിയുണ്ട്. തൊട്ടടുത്തുള്ള ജില്ലകളിലേക്ക് യാത്ര ചെയ്യാൻ പാസ്സ് വേണ്ടെന്ന് മുൻപ് തന്നെ ഉത്തരവ് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam