Sun. Jan 19th, 2025
ന്യൂ ഡല്‍ഹി:

ഡല്‍ഹിയിൽ ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിക്കുന്ന പൊലീസുകാർക്കുള്ള ധനസഹായം ഒരു ലക്ഷത്തില്‍ നിന്ന് പതിനായിരം രൂപയായി  കുറച്ചു. കൂടുതൽ പോലീസുകാർക്ക് കൊവിഡ് ബാധിക്കുന്നതും അവരുടെ ആശുപത്രി ചെലവുകൾ വഹിക്കുന്നത് ഡല്‍ഹി പോലീസ് തന്നെയാണ് എന്നതുമാണ് തീരുമാനത്തിന് പിന്നില്‍. അതേസമയം, കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ കുടുംബത്തിനുള്ള ധനസഹായം 7 ലക്ഷത്തിൽ നിന്ന് 10 ലക്ഷം ആയി ഉയര്‍ത്തിയിട്ടുണ്ട്.

ഏഴ് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പടിഞ്ഞാറൻ ഡല്‍ഹിയിലെ വയർലെസ് പൊലീസ് കൺട്രോൾ റൂം ഇന്നലെ രാത്രി എട്ടുമണിയോടെ പ്രവർത്തനം നിർത്തിയിരുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന  30 പൊലീസുകാർ ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ 250ലധികം പൊലീസുകാർക്ക് നിലവിൽ കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.