Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

കൊവിഡ്‌ 19 പ്രതിരോധത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ചില വിഭാഗങ്ങളിൽ പെട്ട ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് വരാൻ അനുമതി നൽകിയാണ് ഇളവുകള്‍ നല്‍കിയത്.

ഇന്ത്യൻ പൗരന്മാരായ മാതാപിതാക്കൾ ഇന്ത്യയിൽ താമസിക്കുന്ന, ഒസിഐ കാർഡ് ഉടമകളായ സർവകലാശാല വിദ്യാർഥികള്‍ക്ക് ഇന്ത്യയിലേക്ക് വരാം. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ജനിച്ചതും ഒസിഐ കാർഡുകൾ കൈവശമുള്ളതുമായ പ്രായപൂർത്തിയാകാത്തവർ. കുടുംബത്തിലെ അംഗത്തി​​ന്‍റ മരണം പോലുള്ള ദുരന്തങ്ങൾ മൂലം ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഒസിഐ കാർഡ് ഉടമകൾക്ക് രാജ്യത്തേക്ക് വരാം.

 

 

 

By Binsha Das

Digital Journalist at Woke Malayalam