Sun. Dec 22nd, 2024

കോഴിക്കോട: നഗരത്തിൽ ഇന്നലെ സർവീസ് നടത്തിയ രണ്ട് ബസ്സുകൾ അജ്ഞാതർ തല്ലി തകർത്തു. ഇന്നലെ മുക്കം – കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന  കൊളക്കാടൻ ബസ്സുകളാണ് രാത്രിയിൽ കോഴിക്കോട് എരഞ്ഞിമാവിൽ നിർത്തിയിട്ടിരിക്കവേ തല്ലി തകർത്തത്.  സർക്കാർ നിർദ്ദേശിച്ചിട്ടും മറ്റു ബസ്സുടമകൾ സർവ്വീസ് നടത്താതിരുന്നപ്പോൾ കൊളക്കാടന്റെ ആറ് ബസ്സുകളാണ് ഇന്നലെ സർവീസ് നടത്തിയത്. ഇതിന്റെ ദേഷ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.

അതെ സമയം, സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നു മുതല്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിക്കും. ഇടുക്കിയിലും കൊച്ചിയിലും ബസുകള്‍ ഓടിത്തുടങ്ങി.പാലക്കാട് ജില്ലയിലും ഏതാനും സ്വകാര്യ ബസുകളും ഇന്നലെ സര്‍വീസ് പുനരാരംഭിച്ചിരുന്നു. 

By Arya MR