Wed. Jan 22nd, 2025
ടോക്കിയോ:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഒളിംപിക്‌സ് അടുത്ത വർഷവും നടത്താനായില്ലെങ്കിൽ മത്സരം ഉപേക്ഷിക്കുമെന്ന് ഇന്‍ര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി ചീഫ് തോമസ് ബാഷ്. 2021ലും ഒളിംപിക്‌സിലെ ടീം ഇനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ എബെ വ്യക്തമാക്കിയതിനെ തുടർന്നാണ് ബാഷിന്റെ ഈ പ്രസ്താവന. ഈ വർഷം ജൂലൈയിലാണ് ഒളിംപിക്‌സ് നടക്കേണ്ടിയിരുന്നത്. ഒളിംപിക്സിന് വേദിയാകേണ്ടിയിരുന്ന ജപ്പാനില്‍ ഇതുവരെ 17,100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്, 797 പേര്‍ മരണപ്പെടുകയും ചെയ്തു.

By Athira Sreekumar

Digital Journalist at Woke Malayalam