Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 1,12,028 ആയി. ഇതുവരെ 3,434 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിദിനം 5000ത്തിന് മേല്‍ വർദ്ധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. നിലവിൽ 63624 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 45299 പേർക്ക് രോ​ഗം ഭേദമായി.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികൾ ഉള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നാൽപതിനായിരത്തിലേക്ക് അടുക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. കേരളത്തില്‍ ഇന്നലെ 24 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അതെ സമയം അഞ്ച് പേരുടെ ഫലം ഇന്നലെ നെഗറ്റീവായിരുന്നു. ഇതുവരെ 666 കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 161 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.