തിരുവനന്തപുരം:
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുള്ള കുട്ടികളെ എത്തിക്കുന്നതിന് സ്കൂളുകള്‍ തന്നെ സംവിധാനം ഒരുക്കണമെന്ന് സര്‍ക്കാരിന്‍റെ നിര്‍ദേശം. ഇതുസംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കി. കർശന നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്. സ്കൂളുകൾ പരീക്ഷക്ക് മുമ്പ് ഫയർ ഫോഴ്സ് അണുവിമുക്തമാക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകില്ല.
സാമൂഹിക അകലം പാലിച്ച് വിദ്യാർത്ഥികളെ ഇരുത്താനായി സ്കൂളുകളിലെ വലിയ ക്ലാസ് റൂമിൽ പരീക്ഷ നടത്താനാണ് തീരുമാനം. എല്ലാ സ്കൂളുകളിലും സാനിറ്റൈസർ വിദ്യാഭ്യാസവകുപ്പ് തന്നെ എത്തിക്കും. കുട്ടികളെ തെർമൽ സ്കാനിംഗ് നടത്തിയ ശേഷമായിരിക്കും പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കുക. പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.