Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. 1991 മെയ് 21 ന് ശ്രീ പെരുമ്പത്തൂരില്‍ വെച്ച് നടന്ന ചാവേര്‍ ആക്രമണത്തിലാണ് അദ്ദേഹം  കൊല്ലപ്പെടുന്നത്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി.

ഫിറോസ് ഗാന്ധിയുടെയും ഇന്ദിരഗാന്ധിയുടെയും മൂത്ത മകനായ രാജീവ് ഗാന്ധി നാല്‍പതാമത്തെ വയസ്സില്‍ പ്രധാനമന്ത്രി  സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു. ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രിപദമേറ്റെടുത്തത്.

1984 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 491 ലോകസഭ മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 404 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ പെരുമാറ്റ ശുദ്ധികാണ്ട് കൂടിയായിരുന്നു.

ആധുനിക ഇന്ത്യയുടെ സ്രഷ്ടാവായ രാജീവ് ഗാന്ധിയുടെ 29-ാമത് രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.

By Binsha Das

Digital Journalist at Woke Malayalam