Sun. Jan 19th, 2025
വാഷിങ്ടണ്‍:

ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയെ വിമര്‍ശിച്ച് അമേരിക്ക. ചൈനയുടെ കടന്നുകയറ്റം പ്രകോപനപരവും ശല്യപ്പെടുത്തുന്ന പെരുമാറ്റവുമാണെന്ന് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ ആലിസ് വെല്‍സ് പറഞ്ഞു. ലഡാക്കില്‍ ഇന്ത്യാ- ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിനെപ്പറ്റിയാണ് ഇവരുടെ പരാമര്‍ശം.

ചൈനയുടെ കടന്നുകയറ്റങ്ങള്‍ എല്ലായ്‌പ്പോഴും വെറുതെ മാത്രമാകില്ലെന്ന് തെളിയിക്കുന്നതാണ് അതിര്‍ത്തിയിലെ സംഭവങ്ങളെന്നും ചൈനയുടെ പ്രകോപനങ്ങളും അസ്വസ്ഥജനകമായ പെരുമാറ്റവും തങ്ങള്‍ കാണുന്നുണ്ടെന്നും ആലിസ് വെല്‍സ് പറഞ്ഞു.

എല്ലാവര്‍ക്കും പ്രയോജനം നല്‍കുന്ന അന്താരാഷ്ട്ര സംവിധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലഡാക്കിലെ പാങ്ങോങ് സൊ തടാക തീരത്തും, സിക്കിമിലെ നാകുലാ പാസിലും ചൈനീസ് സൈനികരും, ഇന്ത്യന്‍ സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.