Mon. Dec 23rd, 2024

കൊല്ലം:

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മ നിർഭർ ഭാരത് അഭിയാൻ പാക്കേജിൽ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരി​ഗണന വേണമെന്ന് എംപി എൻകെ പ്രേമചന്ദ്രൻ. ഇക്കാര്യം ആവശ്യപ്പെട്ട് ധനമന്ത്രി നിർമല സീതാരാമൻ, സഹമന്ത്രി അനുരാ​ഗ് സിങ് താക്കൂർ, കേന്ദ്ര മന്ത്രി പീയുഷ് ​ഗോയൽ എന്നിവർക്ക് അദ്ദേഹം  നിവേദനം നൽകി.

സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുളള 2,70,000 കോടി രൂപയുടെ വായ്പ പദ്ധതിയിൽ കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് പ്രത്യേക പരി​ഗണന നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനുപുറമെ, ബാങ്കുകളിൽ നിന്നും കശുവണ്ടി വ്യവസായികൾക്ക് വായ്പ ലഭിക്കുന്നതിനായി എംപി ഉൾപ്പെടെയുളള ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക മോണിറ്ററിം​ഗ് സമിതി രൂപീകരിക്കണമെന്നും നിവേദനത്തിലുണ്ട്.

By Binsha Das

Digital Journalist at Woke Malayalam