Fri. Apr 11th, 2025 10:34:06 AM

ന്യൂഡല്‍ഹി:

രാജ്യത്ത് പൗരത്വ നിയമം പാസാക്കിയതോടെ വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനവും വര്‍ധിച്ചതായി യു.എന്‍ വംശഹത്യാ പ്രതിരോധ ഉപദേഷ്‌ടാവ്‌ അദാമ ഡീങ്ക്. പൗരത്വ നിയമത്തിലൂടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന ഉദ്ദേശ്യം അഭിനന്ദനാര്‍ഹമാണ് പക്ഷെ ഈ സംരക്ഷണത്തില്‍ മുസ്‍ലിംങ്ങളടക്കമുള്ള എല്ലാവരെയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. പൗരത്വ നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ പ്രകാരം വിവേചനരഹിതമായ ഇന്ത്യയുടെ ചുമതലക്കെതിരാണെന്നും അദാമ ഡീങ്ക് പറഞ്ഞു. നേരത്തെ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് മുതല്‍ മനുഷ്യാവകാശ തലവന്‍ വരെയുള്ളവര്‍ പൗരത്വ നിയമത്തെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam