ന്യൂഡല്‍ഹി:
ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് ഭാവനാപരവും മാറ്റങ്ങളെയും വികസനത്തെയും അനുകൂലിക്കുന്നതുമാണ്, എന്നാല്‍, സാമ്പത്തിക പുനരുജ്ജീവന പ്രക്രിയയില്‍ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നതില്‍ പാക്കേജ് പരാജയപ്പെട്ടുവെന്ന വിമര്‍ശനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് അംഗം സതീഷ് മറാഠേ.
സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ബാങ്കുകളെ മുന്നണിപ്പോരാളികളാക്കുന്നതില്‍ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പരാജയപ്പെട്ടുവെന്ന് മറാഠേ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വായ്പ തിരിച്ചടവിന് ആര്‍ബിഐ പ്രഖ്യാപിച്ച മൂന്നുമാസത്തെ മൊറട്ടോറിയം മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.