Fri. Apr 25th, 2025

ഡൽഹി:

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 24 വരെ നീട്ടിയതായി  കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ അറിയിച്ചു.  വിദേശപഠനം നടത്താൻ കഴിയാത്ത കുട്ടികളെക്കൂടി ലക്ഷ്യം വെച്ചാണ് രജിസ്ട്രേഷൻ തീയതി നീട്ടിയിരിക്കുന്നത്.  ജൂലൈ 18 മുതൽ 23 വരെയാണ് ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

By Arya MR