Fri. Mar 29th, 2024
ദുബായ്:

കൊ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ഖ്യാ​പി​ച്ച പി​ഴ​ക​ള്‍ പു​തു​ക്കി യു​എ​ഇ. കോ​വി​ഡു​ള്ള​വ​രെ തി​രി​ച്ച​റി​യാ​ന്‍ ത​യാ​റാ​ക്കി​യ ട്രേ​സ്​ കോ​വി​ഡ്​ ആ​പ്​ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യാ​ത്ത കോ​വി​ഡ്​ ബാ​ധി​ത​രി​ല്‍​നി​ന്ന്​ ഉ​ള്‍​പ്പെ​ടെ പി​ഴ ഈ​ടാ​ക്കാ​നാ​ണ്​ പു​തി​യ തീ​രു​മാ​നം.

500 മു​ത​ല്‍ 50,000 ദി​ര്‍​ഹം വ​രെ പി​ഴ​യീ​ടാ​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ്​ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നി​രോ​ധ​നം ലം​ഘി​ച്ച്‌​ സ്​​കൂ​ള്‍, ജിം, ​തി​യ​റ്റ​ര്‍, പാ​ര്‍​ക്ക്​, പൂ​ള്‍ എ​ന്നി​വ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത സ​മ​യ​ത്ത്​ പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ 50,000 ദി​ര്‍​ഹമാണ് പി​ഴ, ട്രേ​സ്​ കൊവി​ഡ്​ ആ​പ്പ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ 20,000 ദി​ര്‍​ഹവും, നി​ര്‍​ദി​ഷ്​​ട സ്​​ഥ​ല​ങ്ങ​ളി​ല്‍ തെ​ര്‍​മ​ല്‍ കാ​മ​റ സ്​​ഥാ​പി​ക്കാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ള്‍​​ 20,000 ദി​ര്‍​ഹവും പിഴ അടക്കണം.

പാ​ര്‍​ട്ടി​യോ കൂ​​ടി​ച്ചേ​ര​ലോ ഒ​രു​ക്കി​യാ​ല്‍ ആ​തി​ഥേ​യ​ന്‍​ 10,000 ദി​ര്‍​ഹവും, അ​തി​ഥി​ക​ള്‍​​ 5000 ദി​ര്‍​ഹം വീ​തവും പിഴ അടക്കണം. കാ​റി​ല്‍ മൂ​ന്നി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ സ​ഞ്ച​രി​ച്ചാ​ലും, മാസ്കില്ലാതെ സഞ്ചരിച്ചാലും 3000 ദി​ര്‍​ഹം പിഴ ഈടാക്കും. ക്വാ​രന്‍റൈന്‍ ലം​ഘി​ച്ചാ​ല്‍ 50,000 ദി​ര്‍​ഹമാണ് പിഴ. വീ​ണ്ടും ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ഒ​രു​ല​ക്ഷം ദി​ര്‍​ഹം പി​ഴയും ആ​റു​മാ​സം വ​രെ ത​ട​വും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചാ​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടിയും ​വ​രും.