കൊൽക്കത്ത:
വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിശക്തമായ അംഫൻ ചുഴലിക്കാറ്റ് സാഗർ ദ്വീപിലൂടെ പശ്ചിമബംഗാളിന്റെ തീരത്ത് പ്രവേശിച്ചു. രണ്ടരയോടെ ചുഴലിക്കാറ്റ് കരതൊട്ടെന്നും അടുത്ത നാല് മണിക്കൂറിൽ ചുഴലിക്കാറ്റ് പൂർണമായും കരയിലേക്ക് കയറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിരുന്നു. മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വരെ വേഗത ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമബംഗാളിലും ഒഡീഷയിലുമായി അഞ്ച് ലക്ഷത്തോളം പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര്‍, വടക്കും തെക്കും 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത ജില്ലകളിൽ ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി.