Wed. Jan 22nd, 2025
മാഹി:

മാഹിയിൽ നിന്ന് മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കി പോണ്ടിച്ചേരി സർക്കാർ. മാഹി സ്വദേശികൾക്ക് മാത്രമേ മദ്യം നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനമെങ്കിലും ഇത് തുടർന്നേക്കുമെന്നാണ് സൂചന. ഒൻപത് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള മാഹി പ്രദേശത്ത് ദിവസേന 50 ലക്ഷം രൂപയുടെ മദ്യവിൽപ്പനയാണ്. നടന്നുകൊണ്ടിരിന്നത്. കേരളത്തിൽ നിന്ന് വരുന്നവരാണ് മുഖ്യ ഉപഭോക്താക്കൾ. പുതിയ നിയമം വന്നതോടെ ഇനി മറ്റ് പ്രദേശക്കാർക്ക് മദ്യം ഇവിടെ നിന്ന് ലഭിക്കില്ല. ഇത് സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നാണ് മാഹി സ്വദേശികളുടെ പ്രതീക്ഷ.

By Arya MR