Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

ലോക്ക്ഡൗണിന്‍റെ നാലാംഘട്ടം കൂടുതൽ ഇളവുകളോടെ തുടങ്ങി മൂന്നാം ദിനമാകുമ്പോള്‍ രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 1,1,0139 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 4970 പേർക്കാണ് പുതുതായി രോഗബാധയുണ്ടായത്. കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുമ്പോഴും, ഇളവുകളിൽ രാജ്യത്തെ രോഗവ്യാപനം എങ്ങനെയാകുമെന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് അറുപതിനായിരത്തോളം പേരാണ്. അതായത് 40 ശതമാനം മാത്രമേ രോഗമുക്തരായിട്ടുള്ളൂ. 3163 പേരാണ് ഇതുവരെ മരണപ്പെട്ടത്.