Wed. Feb 5th, 2025
തിരുവനന്തപുരം:

കൊവിഡിന്റെ സാമൂഹിക വ്യാപനം തിരിച്ചറിയാനായി സംസ്ഥാനത്ത് ഒരു ദിവസം രണ്ടായിരം കൊവിഡ് പരിശോധനകൾ നടത്തും. ഇതിനായി ആർഎൻഎ വേർതിരിക്കുന്ന കിറ്റുകളും പിസിആർ കിറ്റുകളും കൂടുതലായി എത്തിച്ചു. രണ്ട് ലക്ഷം പിസിആര്‍ കിറ്റുകൾക്കും 3.39 ലക്ഷം ആര്‍ എൻ എ വേര്‍തിരിക്കുന്ന കിറ്റുകള്‍ക്കും കൂടി ഓർഡർ നല്‍കിയിട്ടുണ്ട്. 45 മിനിട്ടില്‍ ഫലം കിട്ടുന്ന ട്രൂനാറ്റ് യന്ത്രങ്ങൾ 19 എണ്ണം ഉടൻ എത്തിക്കും.

ഇപ്പോൾ ശരാശരി ആയിരം പരിശോധനകളാണ് സംസ്ഥാനത്ത് ചെയ്യുന്നത്. ഇത് പോരെന്നാണ് വിലയിരുത്തൽ. സെൻറിനെന്‍റല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായുള്ള മുൻഗണനാ വിഭാഗത്തിൽ പെട്ടവരുടെ റാൻഡം പരിശോധകൾ ഇതിനോടകം 7000 കടന്നിട്ടുണ്ട്. ഇതും വർധിപ്പിക്കാനാണ് തീരുമാനം. ഇന്നലെ 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 630 ആയി. 497 പേരാണ് രോഗമുക്തരായ ആശുപത്രി വിട്ടത്.