Mon. Dec 23rd, 2024

തിരുവനന്തപുരം:

ഗൾഫിൽ നിന്നും  ലക്ഷദ്വീപിൽ നിന്നും നാട്ടില്‍ എത്തിയവര്‍ക്ക് കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാം. ഇങ്ങനെ പരീക്ഷയെഴുതാന്‍ ആഗ്രഹമുള്ള വിദ്യാർത്ഥികൾ ഇക്കാര്യം വിദ്യാഭ്യാസവകുപ്പിനെ അറിയിക്കണം.

സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയാണ് നടക്കുക. 26ന് തന്നെയാണ്  ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷകൾ ആരംഭിക്കുന്നത്. കർശന നിയന്ത്രണങ്ങളോടെയാകും പരീക്ഷകൾ നടത്തുക. ഒരു ക്ലാസ് റൂമിൽ 20 താഴെ കുട്ടികൾ മാത്രമേ ഉണ്ടാവുകയുള്ളു. പകുതി ബഞ്ചുകൾ ഒഴിച്ചിടും. ആവശ്യമെങ്കിൽ സ്‌കൂൾ ബസ് സർവീസ് നടത്തും. ഭിന്നശേഷിക്കുട്ടികൾക്ക് പരീക്ഷ എഴുതാൻ നൽകിയ സൗകര്യങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam