Sun. Dec 22nd, 2024
തിരുവനന്തപുരം:

അംഫാന്‍ ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായുള്ള മഴ സംസ്ഥാനത്ത് ഇന്നും തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, തുടങ്ങി ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ,എറണാകുളം ജില്ലകളിൽ അതിശക്തമായ ഇടിയോടുകൂടിയ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. മധ്യകേരളത്തിൽ നിന്നും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. കേരള തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.