Sun. Feb 23rd, 2025
അഹമ്മദാബാദ്:

കൊറോണ ബാധിതനായി അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഹമ്മദാബാദ് ബിആര്‍ടിഎസ് സ്റ്റാന്റില്‍ അറുപത്തേഴുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കുടുംബാംഗങ്ങളെ ക്വാറന്റീനിലാക്കിയിരുന്നു. 

സംഭവത്തില്‍ രണ്ട് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിക്കും പോലീസിനുമെതിരെ ആരോപണവുമായി കുടുംബവും രംഗത്തുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുന്നതിന് മുമ്പ് പോലീസ് ഒരന്വേഷണവും നടത്തിയില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ആശുപത്രിയില്‍നിന്ന് എങ്ങനെ ഇയാള്‍ പുറത്ത് പോയതെന്ന് പ്രത്യേക അന്വേഷണം നടത്തണമെന്നും മരിച്ചയാളുടെ സഹോദരന്‍ ആവശ്യപ്പെട്ടു.