Fri. Oct 18th, 2024
ന്യൂ ഡല്‍ഹി:

രാജ്യം നാലാംഘട്ട ലോക്ക്ഡൗണിലേക്ക് പ്രവേശിച്ച ഘട്ടത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് പുതുതായി കോവിഡ്19 സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ ഉണ്ടാകുന്ന ഏറ്റവും കൂടിയ കേസുകളാണിത്‌. 24 മണിക്കൂറിനിടെ 157 പേര്‍ മരിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രാജ്യത്ത് ഇതുവരെ 96,169 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരണം 3029 ആയി.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 33,053 ഉം, മരണം 1198 ഉം ആയിട്ടുണ്ട്. രോഗ ബാധിതരുടെ എണ്ണത്തില്‍ രണ്ടാമത് ഗുജറാത്തും മൂന്നാമത് തമിഴ്‌നാടും, നാലാമത് ഡല്‍ഹിയുമാണുള്ളത്. കേരളത്തില്‍ പതിനാല് പേര്‍ക്കായിരുന്നു ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം അറിന്നൂറ്റി ഒന്നായി. അതെ സമയം, 497 പേര്‍ രോഗ മുക്തരായിട്ടുണ്ട്.