ന്യൂഡല്‍ഹി:
അംഫാന്‍ ചുഴലിക്കാറ്റ് ഭീതിപരത്തുന്ന പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ട് നാല് മണിക്കാണ് സ്ഥിതിഗതികൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനുമായി അദേഹം യോഗം വിളിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയമായും ദേശീയ ദുരന്ത നിവാരണ ഏജൻസിയുമായും ഇന്ന് അദ്ദേഹം ചര്‍ച്ച നടത്തും. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അംഫാന്‍ ചുഴലിക്കാറ്റ് അതിശക്തമായ ചുഴലി കൊടുങ്കാറ്റായി മാറിയെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. അംഫാന്‍ ഒരു സൂപ്പര്‍ സൈക്ലോണിക് കൊടുങ്കാറ്റായി മാറിയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.