Mon. Dec 23rd, 2024
ഗുജറാത്ത്:

 
ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ കൊള്ളയടിക്കുകയും തല്ലിത്തകർക്കുകയും ചെയ്തു. രാജ്‌കോട്ടിലെ ഷാപ്പര്‍ വ്യവസായ മേഖലയിലാണ് സംഭവം. ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കുമുള്ള ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

ഉത്തര്‍പ്രദേശ്-മധ്യപ്രദേശ് അതിര്‍ത്തിയിലും വന്‍സംഘര്‍ഷമുണ്ടായി. കുടിയേറ്റ തൊഴിലാളികള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ഉത്തര്‍പ്രദേശിലേക്ക് കടന്നതോടെ പോലീസ് ലാത്തി വീശി. കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി വരരുതെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam