മഹാരാഷ്ട്ര:
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനം. സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ഏതൊക്ക മേഖലകളില്‍ ഇളവ് അനുവദിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിന്‍റെ വിശദീകരണം ഉടനുണ്ടാകും. കൊവിഡ്-19 പടരുന്നതിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാരും മെയ് 31 വരെ ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരു സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടിയത്.
അതേസമയം, മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമാകുകയാണ്. നിലവില്‍ മുപ്പതിനായിരത്തിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ്-19 ബാധിച്ചത്. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ മൂന്നിലൊന്നാണ് മഹാരാഷ്ട്രില്‍ മാത്രം റിപ്പോര്‍ർട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 24 മണിക്കൂറില്‍ 67 പേര്‍ വെെറസ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.