Sun. Jan 19th, 2025
തിരുവനന്തപുരം:

കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. എന്നാൽ, ജനങ്ങൾ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാൻ സർക്കാരിന് ആവില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. കൊവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിൻ്റെ ലക്ഷ്യം, ഇതിനായി ഒറ്റക്കെട്ടായി പോരാടണം, ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിരോധ വാക്സിനുള്ള പരീക്ഷണം കേരളം ആരംഭിച്ച് കഴിഞ്ഞുവെന്നും ഐസിഎംആറുമായി ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങൾ എന്നും മന്ത്രി പറഞ്ഞു.