Wed. Nov 6th, 2024
ദുബായ്:

കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സൗദിയിലെ പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി നോര്‍ക്ക റൂട്ട്‌സ്. പത്ത് ടണ്ണോളം വരുന്ന ഭക്ഷ്യ വിഭവങ്ങളും, മെഡിക്കല്‍ സേവനങ്ങളുമാണ് നോര്‍ക്കാ ഹെല്‍പ്പ് ഡെസ്‌ക്ക് വഴി ഇതിനകം വിതരണം ചെയ്തത്. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സംഘടനാ കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് സഹായ വിതരണം. നോര്‍ക്ക ലീഗല്‍ സെല്‍ അംഗങ്ങള്‍, ലോക കേരള സഭാ അംഗങ്ങള്‍, പ്രവിശ്യയിലെ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക്കിന് രൂപം നല്‍കിയത്. കൂട്ടായ്മയ്ക്ക് കീഴില്‍ പത്ത് ടണ്ണോളം ഭക്ഷ്യ വിഭവങ്ങള്‍ ഇതിനകം ആവശ്യക്കാരിലേക്ക് എത്തിച്ചതായാണ് വിവരം. വൈറസ് ബാധിതരായോ രോഗ ലക്ഷണങ്ങളോടെയോ ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്കും കുടുംബത്തിനും വേണ്ട കൗണ്‍സിലിംഗും നോര്‍ക്ക വഴി നല്‍കി വരുന്നുണ്ട്.