Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ജില്ലകളെ സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കും. കണ്ടെയ്ന്‍മെന്റ് സോണായി തിരഞ്ഞെടുത്ത സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനി മുതല്‍ കര്‍ശന നിയന്ത്രണം തുടരുക. എന്നാല്‍, യാത്രയ്ക്കും സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും ഈ മേഖലകളില്‍ നിയന്ത്രണങ്ങളുണ്ടാകും.

കണ്ണൂര്‍, കോട്ടയം ജില്ലകളെ റെഡ് സോണ്‍ ആയിട്ടും മറ്റ് ജില്ലകളെ ഓറഞ്ച്, ഗ്രീന്‍ സോണുകളുമായി തിരിച്ചായിരുന്നു ഇതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാനത്ത് പേര്‍ക്കായിരുന്നു ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 576 ആയി. 80 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.