Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

 
രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 85,940 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ 3970 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 103 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 2752 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയുള്‍പ്പടെ മൂന്നു സംസ്ഥാനങ്ങളിലാണ് കൊവിഡ് 19 ബാധ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെ 1567 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുബൈയിൽ രോഗികളുടെ എണ്ണം 17,000 കടന്നതോടെ വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെ ക്വാറ്ന്റൈൻ കേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മെയ് അവസാനമാകുന്നതോടെ ഇവിടെ രോഗബാധിതര്‍ 30,000ത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയ്ക്ക് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും കൊവിഡ് 19 കേസുകള്‍ ഉയരുകയാണ്.