Mon. Dec 23rd, 2024
മുംബൈ:

സംസ്​ഥാനത്ത്​ ഇതുവരെ 1140 പൊലീസുകാര്‍ക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചതായി മഹാരാഷ്​ട്ര പൊലീസ്​. നിലവില്‍ 862 പൊലീസ്​ ഉദ്യോഗസ്​ഥര്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുണ്ട്​. 268 പേര്‍ക്ക്​​​ രോഗം ഭേദമായതായും 10 പേര്‍ മരിച്ചതായുമാണ് റിപ്പോര്‍ട്ട്. രാജ്യത്ത്​ ഏറ്റവും കൂടുതല്‍ കോവിഡ്​ 19 ബാധിതരുള്ളത്​ മഹാരാഷ്​ട്രയിലാണ്​. വെള്ളിയാഴ്​ച 1576 പേര്‍ക്ക്​ പുതുതായി രോഗബാധ സ്​ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 29,100 ആയി. 1068 പേരാണ്​ മരണപ്പെട്ടത്.